Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Volodymyr Zelenskyy

Europe

പ്ര​തി​രോ​ധ രം​ഗ​ത്ത് കൈ​കോ​ർ​ത്ത് ജ​ർ​മ​നി​യും യു​ക്രെ​യ്നും; വ​ൻ​തോ​തി​ലു​ള്ള ഡ്രോ​ൺ നി​ർ​മാ​ണ​ത്തി​ന് ക​രാ​റാ​യി

ബെ​ർ​ലി​ൻ: ആ​ധു​നി​ക യു​ദ്ധ​ത​ന്ത്ര​ങ്ങ​ളി​ൽ നി​ർ​ണ്ണാ​യ​ക​മാ​യ ഡ്രോ​ൺ സാ​ങ്കേ​തി​ക​വി​ദ്യ​യി​ലും വ്യോ​മ പ്ര​തി​രോ​ധ​ത്തി​ലും സ​ഹ​ക​ര​ണം ശ​ക്ത​മാ​ക്കാ​ൻ ജ​ർ​മ​നി​യും യു​ക്രെ​യ്നും ത​മ്മി​ൽ ച​രി​ത്ര​പ​ര​മാ​യ ക​രാ​റി​ൽ ഒ​പ്പു​വ​ച്ചു.

ബെ​ർ​ലി​നി​ൽ ന​ട​ന്ന ഉ​ന്ന​ത​ത​ല ച​ർ​ച്ച​ക​ൾ​ക്ക് ശേ​ഷം ജ​ർ​മ​ൻ ചാ​ൻ​സ​ല​ർ ഫ്രീ​​​​ഡ്രി​​​​ഷ് മെ​​​​ർ​​​​സും യുക്രെയ്ൻ പ്രസിഡന്‍റ് വൊളോദിമിർ സെലെൻസ്‌കിയും സം​യു​ക്ത​മാ​യാ​ണ് ഈ ​ന​യ​ത​ന്ത്ര പ​ങ്കാ​ളി​ത്തം പ്ര​ഖ്യാ​പി​ച്ച​ത്.

റ​ഷ്യ - ​യു​ക്രെ​യ്ൻ യു​ദ്ധം അ​ഞ്ചാം വ​ർ​ഷ​ത്തി​ലേ​ക്ക് ക​ട​ക്കു​മ്പോ​ൾ, പ്ര​തി​രോ​ധ രം​ഗ​ത്ത് യൂ​റോ​പ്പി​ലെ ത​ന്നെ ഏ​റ്റ​വും വ​ലി​യ ശ​ക്തി​ക​ളാ​യി മാ​റാ​നാ​ണ് ഇ​രു​രാ​ജ്യ​ങ്ങ​ളും ല​ക്ഷ്യ​മി​ടു​ന്ന​ത്.

അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് യു​ക്രെ​യ്നു​ള്ള സൈ​നി​ക സ​ഹാ​യ​ങ്ങ​ളി​ൽ കു​റ​വ് വ​രു​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ൽ, യൂ​റോ​പ്പി​ൽ നി​ന്നു​ള്ള ഏ​റ്റ​വും വ​ലി​യ പി​ന്തു​ണ ന​ൽ​കു​ന്ന രാ​ജ്യ​മാ​യി ജ​ർ​മ​നി മാ​റി​യി​രി​ക്കു​ക​യാ​ണ്.

പ്ര​ധാ​ന ക​രാ​റു​ക​ൾ ഇ​വ​യാ​ണ്

ഡ്രോ​ൺ നി​ർ​മാ​ണം: യു​ക്രെ​യ്നി​ന്‍റെ ഡ്രോ​ൺ വ്യ​വ​സാ​യ​ത്തെ സ​ഹാ​യി​ക്കു​ന്ന​തി​നൊ​പ്പം ഇ​രു​രാ​ജ്യ​ങ്ങ​ളും ചേ​ർ​ന്ന് ഡ്രോ​ണു​ക​ൾ നി​ർ​മി​ക്കു​ന്ന​തി​നു​ള്ള സം​യു​ക്ത സം​രം​ഭ​ങ്ങ​ൾ ആ​രം​ഭി​ക്കും. ആ​ധു​നി​ക സോ​ഫ്റ്റ്‌​വെ​യ​റു​ക​ളും മി​സൈ​ലു​ക​ളും ഇ​തി​ന്‍റെ ഭാ​ഗ​മാ​കും.

വ്യോ​മ പ്ര​തി​രോ​ധ പാ​ക്കേ​ജ്: ഏ​ക​ദേ​ശം നാല് ബി​ല്യ​ൻ യൂ​റോ​യു​ടെ (4.7 ബി​ല്യ​ൻ ഡോ​ള​ർ) വ​മ്പ​ൻ പ്ര​തി​രോ​ധ പാ​ക്കേ​ജി​നാ​ണ് രൂ​പം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ഇ​തി​ൽ അ​മേ​രി​ക്ക​യു​ടെ പേ​ട്രി​യ​റ്റ് മി​സൈ​ലു​ക​ളും ജ​ർ​മ​ൻ നി​ർ​മി​ത ഐ​റി​സ്-​ടി വ്യോ​മ പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ന്നു.

യു​ദ്ധ​പ​രി​ച​യം കൈ​മാ​റ​ൽ: ക​ഴി​ഞ്ഞ ദ​ശ​ക​ങ്ങ​ളി​ൽ യു​ക്രെ​യ്ൻ ആ​ർ​ജ്ജി​ച്ച യു​ദ്ധ​പ​രി​ച​യം ജ​ർ​മ​ൻ സൈ​ന്യ​ത്തി​നും സു​ര​ക്ഷ​യ്ക്കും വ​ലി​യ ഗു​ണ​മാ​കു​മെ​ന്ന് ഫ്രീ​​​​ഡ്രി​​​​ഷ് മെ​​​​ർ​​​​സ് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഹം​ഗ​റി​യി​ലെ മാ​റ്റ​വും പ്ര​തീ​ക്ഷ​യും യു​ക്രെ​യ്നി​ന് ന​ൽ​കേ​ണ്ട 90 ബി​ല്യ​ൺ യൂ​റോ​യു​ടെ സ​ഹാ​യം ഹം​ഗേ​റി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി വി​ക്ട​ർ ഓ​ർ​ബ​ൻ ത​ട​ഞ്ഞു​വ​ച്ചി​രു​ന്നു.

എ​ന്നാ​ൽ ക​ഴി​ഞ്ഞ വാ​രാ​ന്ത്യ​ത്തി​ൽ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഓ​ർ​ബ​ൻ പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ ഈ ​ഫ​ണ്ട് എ​ത്ര​യും വേ​ഗം ല​ഭ്യ​മാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് യു​ക്രെ​യ്ൻ.

റ​ഷ്യ​യി​ൽ നി​ന്ന് ഹം​ഗ​റി​യി​ലേ​ക്കും സ്ലൊ​വാ​ക്യ​യി​ലേ​ക്കും എ​ണ്ണ എ​ത്തി​ക്കു​ന്ന പൈ​പ്പ് ലൈ​നു​ക​ൾ ഏ​പ്രി​ൽ അ​വ​സാ​ന​ത്തോ​ടെ തു​റ​ന്ന് കൊ​ടു​ക്കു​മെ​ന്ന് സെ​ലെ​ൻ​സ്കി ച​ർ​ച്ച​യി​ൽ അ​റി​യി​ച്ചു.

International

അമേരിക്കൻ സമാധാന പദ്ധതിയുമായി സഹകരിക്കും: സെലൻസ്കി

കീ​​​വ്: അ​​​മേ​​​രി​​​ക്ക​​​യും റ​​​ഷ്യ​​​യും ചേ​​​ർ​​​ന്നു ത​​​യാ​​​റാ​​​ക്കി​​​യ സ​​​മാ​​​ധാ​​​ന പ​​​ദ്ധ​​​തി​​​യോ​​​ടു സ​​​ഹ​​​ക​​​രി​​​ക്കാ​​​ൻ സ​​​ന്ന​​​ദ്ധ​​​ത അ​​​റി​​​യി​​​ച്ച് യു​​​ക്രെ​​​യ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് വോ​​​ളോ​​​ഡി​​​മി​​​ർ സെ​​​ല​​​ൻ​​​സ്കി. അ​​​മേ​​​രി​​​ക്ക അ​​​വ​​​രു​​​ടെ കാ​​​ഴ്ച​​​പ്പാ​​​ടി​​​ന​​​നു​​​സ​​​രി​​​ച്ച് ത​​​യാ​​​റാ​​​ക്കി​​​യ പ​​​ദ്ധ​​​തി​​​യോ​​​ടു സ​​​ഹ​​​ക​​രി​​​ക്കു​​​മെ​​​ന്നാ​​​ണ് സെ​​​ല​​​ൻ​​​സ്കി പ​​​റ​​​ഞ്ഞ​​​ത്.

ഇ​​​നി​​​യൊ​​​രു അ​​​ധി​​​നി​​​വേ​​​ശം ഉ​​​ണ്ടാ​​​കി​​​ല്ലെ​​​ന്ന് ഉ​​​റ​​​പ്പു ല​​​ഭി​​​ക്കു​​​ന്ന സ​​​മാ​​​ധാ​​​ന​​​മാ​​​ണു യു​​​ക്രെ​​​യ്നു വേ​​​ണ്ട​​​ത്. പ​​​ദ്ധ​​​തി ച​​​ർ​​​ച്ച ചെ​​​യ്യാ​​​ൻ യു​​​ക്രെ​​​യ്നി​​​ലെ​​​ത്തി​​​യ യു​​​എ​​​സ് സൈ​​​നി​​​കസം​​​ഘ​​​വു​​​മാ​​​യി കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി​​​യ​​​ശേ​​​ഷ​​​മാ​​ണു സെ​​​ല​​​ൻ​​​സ്കി ഇ​​​തു പ​​​റ​​​ഞ്ഞ​​​ത്.

ഇ​​​തി​​​നി​​​ടെ, യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പി​​​ന്‍റെ പ്ര​​​ത്യേ​​​ക പ്ര​​​തി​​​നി​​​ധി സ്റ്റീ​​​വ് വി​​​റ്റ്കോ​​​ഫും റ​​​ഷ്യ​​​ൻ പ്ര​​​തി​​​നി​​​ധി കി​​​റി​​​ൾ ദി​​​മി​​​ത്രി​​​യേ​​​വും ത​​​യാ​​​റാ​​​ക്കി​​​യ പ​​​ദ്ധ​​​തി​​​യു​​​ടെ കൂ​​​ടു​​​ത​​​ൽ വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ൾ പു​​​റ​​​ത്തു​​​വ​​​ന്നു.

യു​​​ക്രെ​​​യ്നു വ​​​ലി​​​യ​​​തോ​​​തി​​​ൽ ന​​​ഷ്ട​​​മു​​​ണ്ടാ​​​കു​​​ന്ന പ​​​ദ്ധ​​​തി​​​യി​​​ൽ, റ​​​ഷ്യ​​​യു​​​ടെ അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര​​​ത​​​ല ഒ​​​റ്റ​​​പ്പെ​​​ട​​​ൽ അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാ​​​നു​​​ള്ള നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ളും ഉ​​​ൾ​​​പ്പെ​​​ടു​​​ന്നു.
യു​​​ക്രെ​​​യ്നു സൈ​​​നി​​​കനി​​​യ​​​ന്ത്ര​​​ണ​​​മു​​​ള്ള ഭൂ​​​മി​​കൂ​​​ടി റ​​​ഷ്യ​​​ക്കു വി​​​ട്ടു​​​കൊ​​​ടു​​​ക്ക​​​ണ​​​മെ​​​ന്ന​​​താ​​​ണ് ഒ​​​രു നി​​​ർ​​​ദേ​​​ശം.

യു​​​ക്രെ​​​യ്ൻ സൈ​​​നി​​​ക​​​രു​​​ടെ എ​​​ണ്ണം ആ​​​റു ല​​​ക്ഷ​​​മാ​​​യി പ​​​രി​​​മി​​​ത​​​പ്പെ​​​ടു​​​ത്തു​​​ക, നാ​​​റ്റോ​​​യി​​​ൽ ചേ​​​രി​​​ല്ലെ​​​ന്നു പ്ര​​​ഖ്യാ​​​പി​​​ക്കു​​​ക തു​​​ട​​​ങ്ങി​​​യ നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ളു​​​മു​​​ണ്ട്.ഇ​​​തി​​​നു പ​​​ക​​​ര​​​മാ​​​യി, യു​​​ക്രെ​​​യ്നു സു​​​ര​​​ക്ഷാ ഉ​​​റ​​​പ്പു​​​ക​​​ൾ ന​​​ല്കു​​​മെ​​​ന്നു പ​​​റ​​​യു​​​ന്നു​​​ണ്ടെ​​​ങ്കി​​​ലും അ​​​തി​​​ന്‍റെ വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ൾ ന​​​ല്കി​​​യി​​​ട്ടി​​​ല്ല.

ആ​​​ഗോ​​​ള സാ​​​ന്പ​​​ത്തി​​​ക​​​മേ​​​ഖ​​​ല​​​യി​​​ലേ​​​ക്കു​​​ള്ള റ​​​ഷ്യ​​​യു​​​ടെ മ​​​ട​​​ക്ക​​​മാ​​​ണു മ​​​റ്റൊ​​​രു സു​​​പ്ര​​​ധാ​​​ന നി​​​ർ​​​ദേ​​​ശം. റ​​​ഷ്യ​​​ക്കെ​​​തി​​​രാ​​​യ പാ​​​ശ്ചാ​​​ത്യ ഉ​​​പ​​​രോ​​​ധ​​​ങ്ങ​​​ൾ പി​​​ൻ​​​വ​​​ലി​​​ക്കും. വ​​​ൻ​​​ശ​​​ക്തി​​​ക​​​ളു​​​ടെ കൂ​​​ട്ടാ​​​യ്മ​​​യാ​​​യ ജി7​​​ൽ റ​​​ഷ്യ​​​യെ വീ​​​ണ്ടും ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി ജി8 ​​​ആ​​​ക്കും.

അ​​​തേ​​​സ​​​മ​​​യം, യു​​​ക്രെ​​​യ്നെ ഉ​​​ൾ​​​പ്പെ​​​ടു​​​ത്താ​​​തെ ത​​​യാ​​​റാ​​​ക്കി​​​യ പ​​​ദ്ധ​​​തി​​​യി​​​ൽ യൂ​​​റോ​​​പ്യ​​​ൻ ശ​​​ക്തി​​​ക​​​ൾ എ​​​തി​​​ർ​​​പ്പു പ്ര​​​ക​​​ടി​​​പ്പി​​​ച്ചി​​​ട്ടു​​​ണ്ട്.

International

ഫ്രാൻസിന്‍റെ റഫാൽ യുദ്ധവിമാനങ്ങൾ വാങ്ങാൻ യുക്രെയ്ൻ

പാ​​​രീ​​​സ്: ഫ്രാ​​​ൻ​​​സി​​​ൽ​​നി​​​ന്ന് 100 റ​​​ഫാ​​​ൽ യു​​​ദ്ധ​​​വി​​​മാ​​​ന​​​ങ്ങ​​​ൾ വാ​​​ങ്ങാ​​​നു​​​ള്ള താ​​​ത്​​​പ​​​ര്യ​​​പ​​​ത്രം യു​​​ക്രെ​​​യ്ൻ ഒ​​​പ്പി​​​ട്ട​​​താ​​​യി യു​​​ക്രെ​​​യ്ൻ എം​​​ബ​​​സി​​​യും ഫ്ര​​​ഞ്ച് പ്ര​​​സി​​​ഡ​​​ന്‍റി​​​ന്‍റെ ഓ​​​ഫീ​​​സും അ​​​റി​​​യി​​​ച്ചു.      

യു​​​ക്രെ​​​യ്ൻ പ്ര​​​സി​​​ഡ​​​ന്‍റ് സെ​​​ല​​​ൻ​​​സ്കി​​​യും ഫ്ര​​​ഞ്ച് പ്ര​​​സി​​​ഡ​​​ന്‍റ് ഇ​​​മ്മാ​​​നു​​​വ​​​ൽ മാ​​​ക്രോ​​​ണും ചേ​​​ർ​​​ന്ന് ഇ​​​ന്ന​​​ലെ​​​യാ​​​ണ് രേ​​​ഖ​​​യി​​​ൽ ഒ​​​പ്പി​​​ട്ട​​​തെ​​​ന്നാ​​​ണു വി​​​വ​​​രം.      

പ്ര​​​സി​​​ഡ​​​ന്‍റി​​​ന്‍റെ ഓ​​​ഫീ​​​സ് കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ പു​​​റ​​​ത്തു​​​വി​​​ട്ടി​​​ട്ടി​​​ല്ല. 2022ൽ ​​​റ​​​ഷ്യ-​​​യു​​​ക്രെ​​​യ്ൻ യു​​​ദ്ധം ആ​​​രം​​​ഭി​​​ച്ച​​​തി​​​നു​​​ശേ​​​ഷം ഒ​​​ൻ​​​പ​​​താം ത​​​വ​​​ണ​​​യാ​​​ണ് സെ​​​ല​​​ൻ​​​സ്കി പാ​​​രീ​​​സ് സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ന്ന​​​ത്.

യു​​​ക്രെ​​​യ്നി​​​ന്‍റെ ഊ​​​ർ​​​ജ​​​നി​​​ല​​​യ​​​ങ്ങ​​​ളെ ല​​​ക്ഷ്യ​​​മി​​​ട്ട് റ​​​ഷ്യ ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തു​​​ന്പോ​​​ൾ മ​​​റ്റൊ​​​രു ശൈ​​​ത്യ​​​കാ​​​ല​​​ത്തി​​​ലേ​​​ക്കു കാ​​​ലെ​​​ടു​​​ത്തു​​​വ​​​യ്ക്കു​​​ന്ന യു​​​ക്രെ​​​യ്ൻ ത​​​ങ്ങ​​​ളു​​​ടെ പ്ര​​​തി​​​രോ​​​ധ​​സം​​​വി​​​ധാ​​​ന​​​ങ്ങ​​​ൾ ശ​​​ക്ത​​​മാ​​​ക്കാ​​​നു​​​ള്ള ശ്ര​​​മ​​​ത്തി​​​ലാ​​​ണ്. 

Latest News

Corehub Up